കൊട്ടാരക്കര | പട്ടണം

India / Kerala / Punalur /
 പട്ടണം  Add category

കൊട്ടാരക്കര താലൂക്കിന്റെ സിരാകേന്ദ്രം ഉള്‍പ്പെടുന്ന ഈ പഞ്ചായത്ത് തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. കൊല്ലം ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊട്ടാരക്കര വില്ലേജ് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് അതേ പേരില്‍ തന്നയുള്ള കൊട്ടാരക്കര താലൂക്കിന്റെ ഏകദേശം വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. 17.4 ച.കി.മി. വിസ്തീര്‍ണ്ണമുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മൈലം ഗ്രാമപഞ്ചായത്തും കിഴക്ക് മേലില, വെട്ടിക്കവല ഗ്രാമപഞ്ചായത്തുകളും തെക്ക് ഉമ്മന്നൂര്‍ വെളിയം ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തുമാണ്. ചരിത്രത്തിന്റെ ഏടുകളില്‍ക്കൂടി കടന്നു പോകുമ്പോള്‍ വേണാട് രാജകുടുംബം എ.ഡി. 1345ല്‍ ഇളയിടത്തു സ്വരൂപം, പേരകത്താവഴി, കുന്നുമ്മേല്‍ ശാഖ എന്നിങ്ങനെ മൂന്ന് ശാഖകളായിരുന്നു എന്നും അവയില്‍ ഇളയിടത്തു സ്വരൂപം കൊട്ടാരക്കര ആസ്ഥാനമാക്കി ഭരണം നടത്തിവന്നു എന്നും കാണുന്നു. രാജാവും കരപ്രമാണികളും കൂടി ആറു കാലുകളുളള ഒരു കൊട്ടാരത്തിനുളളിലിരുന്നാണ് കാര്യവിചാരം നടത്തിയത് എന്നുളളതുകൊണ്ടായിരിക്കാം കൊട്ടാരങ്ങളുടെ സമുച്ചയമായ ഈ പ്രദേശത്തിന് (കരയ്ക്ക്) ‘കൊട്ടാരക്കര’ എന്ന സംജ്ഞാനാമം ലഭിച്ചത് എന്ന് മറ്റൊരു ചരിത്ര ഗ്രന്ഥത്തില്‍ കാണുന്നു. ഉയര്‍ച്ചയിലും ഗാംഭീര്യത്തിലും വ്യത്യസ്തതയിലും വിസ്തൃതിയിലും നല്ല നിലവാരം പുലര്‍ത്തിയിരുന്ന കൊട്ടാരങ്ങളുടെ കര എന്ന അര്‍ത്ഥത്തില്‍ കൊട്ടാരക്കര എന്ന നാമം ലഭിച്ചു എന്നു വിശ്വസിക്കുന്നവരും ധാരാളമുണ്ട്. അതോടൊപ്പം കൊല്ലവര്‍ഷം 1734ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഇളയിടത്ത് സ്വരൂപത്തെ ആക്രമിച്ച് കൊട്ടാരക്കര പ്രദേശം തിരുവിതാംകൂറിനോടു ചേര്‍ത്തു എന്നും മറ്റൊരു ഗ്രന്ഥത്തില്‍ പറയുന്നു. വിശ്വപ്രസിദ്ധമായ കഥകളിയുടെ ജന്മഗൃഹമാണ് ഇവിടം. ചരിത്രത്താളുകളിലൂടെ കടന്നു പോകുമ്പോള്‍ കോഴിക്കോട് സാമൂതിരിയുടെ കൃഷ്ണനാട്ടത്തിന് പകരമായി ചമയിച്ചെടുത്ത രാമനാട്ടമെന്ന കഥാരൂപം വളര്‍ന്ന് വികസിച്ച് കേരളത്തിന്റെ തനതും അഭിമാനവുമായ വിധത്തില്‍ വളര്‍ച്ച പ്രാപിച്ച കലാരൂപമാണ് നാം ഇന്നുകാണുന്ന കഥകളി. മഹാഗണപതി ക്ഷേത്രവും ജുമാമസ്ജിദും ക്രിസ്ത്യന്‍ ദേവാലയവും ഈ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് തലയുയര്‍ത്തി മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
Nearby cities:
ഏകോപിപ്പിച്ചത്:   8°59'46"N   76°46'35"E
  •  27 കിലോമീറ്റര്‍
  •  46 കിലോമീറ്റര്‍
  •  99 കിലോമീറ്റര്‍
  •  138 കിലോമീറ്റര്‍
  •  143 കിലോമീറ്റര്‍
  •  169 കിലോമീറ്റര്‍
  •  174 കിലോമീറ്റര്‍
  •  189 കിലോമീറ്റര്‍
  •  237 കിലോമീറ്റര്‍
  •  291 കിലോമീറ്റര്‍
This article was last modified 15 years ago