കൊല്ലം

India / Kerala / Kollam /
 നഗരം  Add category
 Upload a photo

കൊല്ലം കേരളത്തിലെ ഒരു നഗരമാണ് . കൊല്ലം ജില്ലയുടെ ആസ്ഥാനം. മുൻപ് ക്വയ്‍ലോൺ - Quilon - എന്നും അറിയപ്പെട്ടിരുന്നു. കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ 'കൊയ്‌ലൺ' എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു. കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുകവുമായി വാണിജ്യബന്ധം പുലർത്തിയിരുന്നു.

തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലുമാണ് കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ. കശുവണ്ടി വ്യവസായത്തിന്റെ നെടുംതൂണായ കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം കൊല്ലത്താണ് സ്ഥിതി ചെയ്യുന്നത്.


ഇന്ത്യയിലെ ഏറ്റവൂം പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം കൊല്ലത്തു സ്ഥിതി ചെയ്യുന്നു.
Nearby cities:
ഏകോപിപ്പിച്ചത്:   8°53'23"N   76°35'30"E
  •  42 കിലോമീറ്റര്‍
  •  116 കിലോമീറ്റര്‍
  •  141 കിലോമീറ്റര്‍
  •  163 കിലോമീറ്റര്‍
  •  172 കിലോമീറ്റര്‍
  •  194 കിലോമീറ്റര്‍
  •  198 കിലോമീറ്റര്‍
  •  251 കിലോമീറ്റര്‍
  •  264 കിലോമീറ്റര്‍
  •  313 കിലോമീറ്റര്‍
This article was last modified 11 years ago