യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ | archipelago (en)

Virgin Islands (US) / Saint John / Cruz Bay /
 archipelago (en), invisible (en)
 Upload a photo

കരീബിയനിലെ ഒരു ദ്വീപസമൂഹമാണ് വിർജിൻ ഐലന്റ്സ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് (സാധാരണഗതിയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ, യു.എസ്. വിർജിൻ ദ്വീപുകൾ, യു.എസ്.വി.ഐ എന്നീ പേരുകളിൽ അറിയപ്പെടുന്നു). ഇത് അമേരിക്കൻ ഐക്യനാടുകളുടെ ഒരു ഇൻസുലാർ ഭൂപ്രദേശമാണ് (insular area).

സൈന്റ് ക്രോയി, സൈന്റ് ജോൺ, സൈന്റ് തോമസ് എന്നിവയാണ് പ്രധാന ദ്വീപുകൾ. 346.4 ചതുരശ്ര കിലോമീറ്ററാണ് പ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം.

അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2010-ൽ ജനസംഖ്യ 106,405 ആയിരുന്നു. ഭൂരിഭാഗം നാട്ടുകാരും ആഫ്രിക്കൻ-കരീബിയൻ വംശജരാണ്. പ്രധാന വരുമാന മാർഗ്ഗം വിനോദസഞ്ചാരമേഖലയാണ്. ചെറുതല്ലാത്ത ഉത്പാദനമേഖലയും ഇവിടെയുണ്ട്.

പണ്ട് ഇത് ഡാനിഷ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു. ഡെന്മാർക്ക് ഈ ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകൾക്ക് 1916-ൽ വിൽക്കുകയായിരുന്നു. സ്വയം ഭരണം നടത്താത്ത പ്രദേശമായാണ് ഐക്യരാഷ്ട്രസഭ ഈ ദ്വീപുകളെ കണക്കാക്കുന്നത്. നിലവിൽ അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്ത ഭൂവിഭാഗങ്ങളിലൊന്നാണിത്. 1954-ലെ പരിഷ്കരിച്ച ഓർഗാനിക് ആക്റ്റ് പ്രകാരം അമേരിക്കൻ വിർജിൻ ദ്വീപുകളെ സംഘടിതപ്രദേശമാക്കി വ്യവസ്ഥചെയ്തു. ഇതിനുശേഷം ഇവിടെ അഞ്ച് ഭരണഘടനാ കൺവെൻഷനുകൾ നടന്നിട്ടുണ്ട്. 2009-ൽ മുന്നോട്ടുവച്ച ഏക ഭരണഘടന അമേരിക്കൻ കോൺഗ്രസ്സ് 2010-ൽ നിരാകരിച്ചു. 2012 ഒക്ടോബറിൽ കൺവെൻഷൻ വീണ്ടും കൂടാൻ തീരുമാനിച്ചിട്ടുണ്ട്.
Nearby cities:
ഏകോപിപ്പിച്ചത്:   18°2'30"N   64°48'42"W
  •  778 കിലോമീറ്റര്‍
Array