Oruppuram Bagavathy Temple Thattayil, Pandalam-Adur-Pathanamthitta

India / Kerala / Adur /
 ക്ഷേത്രം, ഗ്രാമം

പ്രദൊഷ ശോഭ (ഒരുപ്പുറം ദേവിക്ഷേത്രം)

സന്ധ്യയുടെ നെറുകയില്‍ ചാര്ത്തി യ -
സിന്ദൂരം പോലെ സൂര്യന്‍ ചുവന്നു നില്ക്കു ന്നു
ദീപാരാധനയ്ക്കായി അമ്പലവിളക്കുകള്‍-
പതുക്കെ മിഴി തുറന്നു
ആലിലകള്‍ തമ്മിലുരുമ്മി നാമം ചൊല്ലുന്നു
അകലെ നിന്നും വയലുകള്‍ തഴുകിയെത്തുന്ന-
കാറ്റില്‍ ദീപനാളങ്ങള്‍ ആടിയുലയുന്നു
തെങ്ങില്‍ ഞാന്നു കിടക്കുന്ന തൂക്കണാം കുരുവികൂടുകള്‍
അതിലേക്കു നെന്‍ മണിയും കൊത്തിപ്പറക്കുന്ന കുരുവികള്‍
പകല്‍ മുഴുവന്‍ നെന്‍ മണിയും തിന്നു-
കലപില ശബ്ദമുണ്ടാക്കിയിരുന്ന പച്ചപ്പനം തത്തകള്‍
കാവിലെ മരങ്ങളില്‍ ചേക്കേറുന്നു..
അമ്പലക്കുളത്തില്‍ നീന്തിതുടികുന്ന മീനുകള്‍-
അവയുടെ കുസൃതികള്‍ ജലത്തില്‍ ഓളങ്ങള്‍ തീര്ക്കു ന്നു
കണ്ടിരുന്നാലും മതിയാവാത്ത കാഴ്ചകള്‍
അന്തരീക്ഷത്തില്‍ ഉയരുന്ന നാദസ്വരത്തില്്ങ-
മനസ്സിന്റെ ഭാരങ്ങള്‍ ഇല്ലാതാകുന്നു
ഇതെന്റെ സ്വര്ഗ്ഗം ഇതെന്റെ ഗ്രാമം
കെടാവിലക്കായി ഒരിപ്പുറം ക്ഷേത്രവും
ഒരായിരം ദീപശോഭയാല്‍ ഒരുപ്പുറത്തമ്മയും
ചന്ദന കര്പ്പൂരര ഗന്ധം നിറഞ്ഞ-
ആ അന്തരീക്ഷത്തില്‍ കൈ കള്‍ കൂപ്പി-
കണ്ണുകളടച്ചാല്‍ സ്തലകാലങ്ങള്‍ മറക്കുന്നു അറീയാതെ
ഇപ്പോള്‍ എന്റെ സന്ധ്യകള്‍ ഈ മരുഭൂവിലാനെങ്കിലും-
മനസ്സ് ഓടിയെത്താറുണ്ട് ആ മനോഹാരിതയിലേക്കു
ഓരോ ദീപാരാധനയും തൊഴാന്‍...

deepesh d kurup
deepcupid@gmail.com
www.pancharalokam.blogspot.com
Nearby cities:
ഏകോപിപ്പിച്ചത്:   9°12'35"N   76°44'9"E
  •  37 കിലോമീറ്റര്‍
  •  70 കിലോമീറ്റര്‍
  •  112 കിലോമീറ്റര്‍
  •  115 കിലോമീറ്റര്‍
  •  145 കിലോമീറ്റര്‍
  •  152 കിലോമീറ്റര്‍
  •  164 കിലോമീറ്റര്‍
  •  165 കിലോമീറ്റര്‍
  •  214 കിലോമീറ്റര്‍
  •  277 കിലോമീറ്റര്‍
This article was last modified 16 years ago