Yammarkulangara Sree Maha Ganapathi Temple,Peringara ,Thiruvalla,Pathananamthitta,Kerala

India / Kerala / Tiruvalla / Perinagra

The deity in YammarKulangara temple is Lord Ganapathy, This is the only temple in Kerala that has no other Deities.This is situated in Peringara, Thiruvalla, Pathanamthitta Dist. in Kerala.

ഓം ഗണപതയേ നാമ
അതിപുരാതനകൊണ്ടും ആചാരവൈവിധ്യം കൊണ്ടും വ്യത്യസ്ഥത പുലര്‍ത്തുന്ന ദേവസങ്കേതമാണ്‌ യമ്മര്‍കുളങ്ങര ശ്രീ മഹാഗണപതിക്ഷേത്രം. തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തെക്കാള്‍ പഴക്കം കല്‍പ്പിക്കുന്ന ഈ ക്ഷേത്രത്തെകുറിച്ച്‌ പ്രാചീനസംസ്‌കൃതകാവ്യങ്ങളിലും പൗരാണിക ശാസനങ്ങളിലും ഗൗരവമായി പ്രതിപാദിച്ചിട്ടുണ്ട്‌. അതിപ്രാചീനമായ ഈക്ഷേത്ര സങ്കേതവുമായി ബന്ധപ്പെട്ട നിരവധി വിശ്വാസപ്രമാണങ്ങളും നിലവിലുണ്ട്‌ .ഐശ്വര്യദായകമായ ഈ ദിവ്യഭൂമി മുപ്പത്തിമുക്കോടിദേവതകളുടെ സമാഗമ സ്ഥാനമാണെന്നാണ്‌ പരമ്പരാഗത വിശ്വാസം. ഉപദേവതകളില്ലാത്ത അപൂര്‍വ്വം ഗണപതിക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഈ ക്ഷേത്രസങ്കേതം ശ്രീകോവിലിന്‌ കിഴക്കുഭാഗത്തായിട്ടുള്ള കുളമാണ്‌ ഏറ്റവും വലിയപ്രത്യേകത.ശില്‌പചാരുത കൊണ്ടും ആകാരഭംഗികൊണ്ടും ശ്രദ്ധേയമായ ചതുര്‍ബാഹുക്കളോടുകൂടിയ മഹാഗണപതി പ്രതിഷ്‌ഠ അത്യപൂര്‍വ്വമാണെന്നാണ്‌ പണ്ഡിതന്മാരുടെ അഭിപ്രായം. ശില്‌പരത്‌നകാരന്റെ ലക്ഷണശാസ്‌തങ്ങള്‍ ഒത്തിണങ്ങിയ വിഗ്രഹത്തിന്റെ കാലപ്പഴക്കം ഇതുവരെ നിര്‍ണയിക്കാനായിട്ടില്ല. വര്‍ഷങ്ങളോളം കാടുകയറിക്കിടന്ന്‌ ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിച്ച്‌ നിത്യ പൂജകല്‍ക്കായി സജ്ജമാക്കിയത്‌ യമ്മര്‍കുളങ്ങര ക്ഷേത്ര സമിതിയെന്ന രജിസ്‌ട്രേഡ്‌ സംഘടനയാണ്‌.സാമാന്യമായി തിരുവല്ല ദേശത്തിന്റെ ദേശരക്ഷകനായി കന്നിമൂല ഗണപതിയായി വാണരുളുന്ന മഹാതേജസ്സാണ്‌ യമ്മര്‍കുളങ്ങര ശ്രീ മഹാഗണപതി.ആശ്രയിച്ചെത്തുന്നവര്‍ക്ക്‌ അനുഗ്രഹ വര്‍ഷം തൂകുന്ന വിഘ്‌നനിവാരണനായ മഹാഗണപതി ഒരേസമയം ക്ഷിപ്ര പ്രസാദിയും തീക്ഷ്‌ണ ചൈതന്യത്തോടുകൂടിയതുമാണ്‌. തിരുപന്ത മഹോത്സവമാണ്‌ ഇവിടുത്തെ പ്രധാന ഉത്സവം. തിരുവല്ലാ ദേശത്തെ പ്രധാന ഉത്സവമായ ഉത്ര ശ്രീബലി മഹോത്സവത്തോടനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളില്‍ നിന്നും ആറാട്ടിനായി എത്തുന്ന ശ്രീവല്ലഭേശന്റെ സഹോദരിമാരായ ആലന്തുരുത്തി,പടപ്പാട്‌, കരുനാട്ടുകാവ്‌ ഭഗവതിമാര്‍ക്ക്‌ സ്വീകരണമാണ്‌ പ്രധാന ചടങ്ങ്‌. പന്തങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തുന്ന ഭഗവതിമാര്‍ ജീവിത കളിക്കും ആറാട്ടിന്‌ ശേഷമാണ്‌ തിരികെപോകുന്നത.ഇവര്‍ മൂന്നുപേരും ഒരുമിച്ചെത്തുന്ന യമ്മര്‍കുളങ്ങര തിരുപന്തം മഹോത്സവം വളരെ പ്രശസ്‌തമാണ്‌.വിനായക ചതുര്‍ത്ഥി,മണ്ഡലചിറപ്പ്‌ ,ആഴിപൂജ,കര്‍പ്പൂരാഴി തുടങ്ങയവയാണ്‌ മറ്റ്‌ വിശേഷ ഉത്സവങ്ങള്‍. തിരുപന്തമഹോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന മഹാഗജപൂജയാണ്‌ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌.സര്‍വ്വാഭരണ വിഭൂഷിതനായ ഗജരാജനിലേക്ക്‌ ഗണേശ ചൈതന്യം ആവാഹിച്ച്‌ താന്ത്രിക വിധി പ്രകാരം പൂജിക്കപ്പെടുന്ന ആചാരമാണിത്‌. കേരളത്തിലെ തലയെടുപ്പുള്ള ഗജരാജാക്കന്മാരില്‍ ഒട്ടുമിക്കവരും യമ്മര്‍കുളങ്ങരയില്‍ എത്താന്‍ ഭാഗ്യം ലഭിച്ചവരാണ്‌..മോദകം,ധാര,ഗണപതി ഹോമം, ഗണപതിപ്രാതല്‍,ഉണ്ണിയപ്പം,കദളിപ്പഴം,കറുകമാല എന്നിവയാണ്‌ മറ്റ്‌ പ്രധാന വഴിപാടുകള്‍. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ച കാവുംഭാഗത്ത്‌ എത്തുക. അവിടെ നിന്ന്‌ പെരിങ്ങര റോഡുവഴി ക്ഷേത്രത്തിലെത്തിച്ചേരാം.

Contact
Yammarkulangara Sree Maha Ganapathi Khethra Samathi,Peringara P O Thiruvalla,Kerala,689108
Nearby cities:
Coordinates:   9°22'44"N   76°32'38"E
This article was last modified 9 years ago