Angadical South

India / Kerala / Adur /
 Upload a photo

പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം, കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ ഒരു നാട് അങ്ങാടിക്കൽ,പത്തനംതിട്ടജില്ലയീലെ കൊടുമൺ ഗ്രാമപഞ്ചായത്ത് ഉൾപെടൂന്ന ഒരു കൊച്ചുഗ്രാമമാണിത്. മലകളും താഴ്വരകളുമടക്കം വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ അനുഗ്രഹീതമാണ് ഈ ഗ്രാമം. കിഴക്കുനിന്നും പടിഞ്ഞാറോട്ടും, തെക്കുനിന്നും വടക്കോട്ടും ചരിഞ്ഞുള്ള ഭൂപ്രകൃതിയാണ്. നിരവധി തോടുകളും കൈത്തോടുകളും ഒഴുകി അച്ചൻകോവിൽ ആറ്റിൽ ചെന്നുചേരുന്നു. ഇടവിട്ടിടവിട്ടുള്ള കുന്നുകൾ ഒരു സവിശേഷതയാണ്. വലിയ ചൂടും തണുപ്പും ഇല്ലാത്ത കാലാവസ്ഥയാണ്. കൊടുമൺ പഞ്ചായത്തിലെ ഈ ഗ്രാമം പ്രധാനമായും ഒരു കാർഷികപ്രദേശമാണ്.
മറ്റിടങ്ങളിലും കാണാവുന്നതിലും കൂടുതല് കാവുകളും ക്ഷേത്രങ്ങളും കരിസ്ത്യന് ദേവലങ്ങളും ഇവിടെ കാണുവാന് സാധിക്കും,
Nearby cities:
Coordinates:   9°11'14"N   76°47'37"E
This article was last modified 9 years ago