റ്റിംബക്റ്റൂ
Mali /
Tombouctou /
World
/ Mali
/ Tombouctou
/ Tombouctou
ലോകം / മാലി / / /
നഗരം, UNESCO World Heritage Site (en)
പശ്ചിമാഫ്രിക്കൻ രാഷ്ട്രമായ മാലിയിലെ ഒരു നഗരമാണ് റ്റിംബക്റ്റൂ. 15-16 നൂറ്റാണ്ടുകളിൽ അത് ലോകത്തിലെ മുഖ്യ ആത്മീയ-വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇസ്ലാം മതപ്രചാരണത്തിന്റെ ആസ്ഥാനവും ആയിരുന്നു. പേരെടുത്ത സാങ്കോർ സർവകലാശാലയുടേയും ഒട്ടേറെ മദ്രസകളുടേയും ആസ്ഥാനമാണ് ഈ നഗരം. ജിൻഗ്വേരവർ, സാങ്കോർ, സിദി യാഹ്യാ എന്നീ മോസ്ക്കുകൾ റ്റിംബക്റ്റൂവിന്റെ സുവർണ്ണകാലത്തെ അനുസ്മരിപ്പിച്ച് ഇന്നും നിലനിൽക്കുന്നു. മാലി സാമ്രാജ്യത്തിന്റെ പത്താം സാമ്രാട്ടായിരുന്ന മൻസാ മൂസായാണ് റ്റിംബക്റ്റൂവിനെ സമ്പന്നമാക്കി അതിന്റെ പിൽക്കാലമഹത്ത്വത്തിനും പ്രശസ്തിക്കും വഴിയൊരുക്കിയത്. തുടർച്ചയായ പുന:സ്ഥാപനങ്ങൾ നടന്നിട്ടും റ്റിംബക്റ്റൂവിലെ ചരിത്രസ്മാരകങ്ങൾ ഇന്ന് മരുഭൂമീകരണത്തിന്റെ (Desertification) ഭീഷണിയിലാണ്.
വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/റ്റിംബക്റ്റൂ
ഏകോപിപ്പിച്ചത്: 16°46'14"N 3°0'25"W
Array