Sree Cheriyappuram Temple

India / Kerala / Koyilandi /
 hindu temple  Add category

Sree Cheriyappuram Temple, 3 Kms.away from Quilandy Railway Station, in Peruvattur
Desam, Near Muthambi Bridge. The idol has no name and known as "Perillathon" a very
old temple. Combined sakthi of Siva & Bhagawati. Annual Festival on Kumbam 10. The temple runs under Paripalana Samithi
Click to show deleted objects Deleted objects
  1. SREE CHERIYAPPURAM TEMPLE
Nearby cities:
Coordinates:   11°27'36"N   75°42'29"E

Comments

  • DEVI TEMPLE NEWLY CONSTRUCTED BY PARIPALANA SAMITHI.
  • The Devi Pradishta at the newly constructed Devi Temple solemnized on 21st June 2010 (Monday) between 08.30am and 10.30am.
  • The new Utsavagosha Committee for the year 2012 Chairman: Sasidharan Nair Manakkad Gen. Convener: N.K.Vinod Treasurer: Prabhakaran Nair
  • Ente oreyoru asrayam.....
  • 2013-15 വര്‍ഷത്തേക്കുള്ള ക്ഷേത്ര പരിപാലന സമിതിയിലേക്ക് ശ്രീ.ശശിധരന്‍ മണക്കാട്ട് സെക്രടറി ആയും, ശ്രീ. രാമകൃഷ്ണന്‍ നായര്‍ ആരതി, പ്രസിഡണ്ട്‌ ആയും, ട്രഷറര്‍ ശ്രീ. വരൂണ്ട സജീവനെയും തിരഞ്ഞെടുക്കപ്പെട്ടു.
  • ക്ഷേത്രത്തിന്റെ പടിഞ്ഞാറും, തെക്കും ഭാഗങ്ങളില്‍ മതില്‍ കെട്ടി സംരക്ഷിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. അതോടൊപ്പം കാവിലെക്കുള്ള വഴി വീതി കൂട്ടി സ്റ്റെപ്പുകള്‍ പുതുക്കി പണിയാന്‍ തീരുമാനമായി.
  • ഓം നമ:ശിവായ മാന്യരെ, അനന്തവും അജ്ഞാതവുമായ ഈ ജീവിതയാത്രയില്‍ കഠിനങ്ങളായ സാധനാ മാര്‍ഗത്തില്‍ കൂടി അനശ്വര ചൈതന്യത്തെ കണ്ടെത്തി ശാന്തിയും മോക്ഷവും പ്രാപിക്കാന്‍ സാധാരണക്കാരന് സാധിക്കാതെ വരുമ്പോഴാണ് ക്ഷേത്രങ്ങളുടെ പ്രാധാന്യം വര്‍ധിക്കുന്നത്. മനസ്സിനും, ബുദ്ധിക്കും, വാക്കിനും അതീതമായ ഈശ്വരചൈതന്യത്തെ നാമരൂപങ്ങള്‍ നല്‍കി ആവാഹിച്ച് ഭക്തര്‍ അവരുടെ ജീവിതപ്രതിസന്ധി ലഘൂകരിച്ച് സന്തോഷം കണ്ടെത്തുമ്പോള്‍ നമ്മുടെ ക്ഷേത്രത്തിന്റെ പേരും പെരുമയും വര്‍ധിക്കുന്നു. രണ്ടു ദേവചൈതന്യങ്ങള്‍ ഒരു ശ്രീകോവിലില്‍ ദര്‍ശിക്കാവുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളേ കേരളത്തിലുള്ളൂ. അതിലൊന്നാണ് വടക്കെമലബാറിലെ കൊയിലാണ്ടി താലൂക്കില്‍ പെരുവട്ടൂര്‍ ദേശത്ത് സ്ഥിതിചെയ്യുന്ന ചെറിയപ്പുറം ശ്രീ പരദേവതാ ക്ഷേത്രം. ഋഷിതുല്യരായ പൂര്‍വാചാര്യന്മാരുടെ ഉപാസനാമൂര്‍ത്തിയായ ശ്രീ പരദേവതയും, പേരാമ്പ്ര കല്പ്പത്തൂരിടത്തില്‍ നിന്നെത്തിയ “പേരില്ലാത്തോന്‍” ദേവനുമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. പ്രധാന ക്ഷേത്രത്തിന്റെ ഇടത് വശത്തായി കാരുണ്യ വാരിധിയായ ശ്രീ ഭഗവതിയും, പടിഞ്ഞാറ്‌ മനോഹരമായ നാഗക്കാവും സ്ഥിതിചെയ്യുന്നു. കൂടാതെ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഗുരു സങ്കല്‍പവും ഈ ക്ഷേത്രഭൂമിയെ ചൈതന്യ ധന്യമാക്കുന്നു. നരിക്കിനി എടവന ഇല്ലത്ത് ശ്രീ മോഹനന്‍ നമ്പൂതിരി തന്ത്രിയായ ക്ഷേത്രത്തിന്റെ മേല്‍ശാന്തി ഒരവിങ്കല്‍ ഇല്ലത്ത് ശ്രീ വാസുദേവന്‍‌ നമ്പൂതിരിയാണ്. ഇവരുടെ നിര്‍ദ്ദേശാനുസരണം ദൈനംദിന കാര്യങ്ങള്‍ ഭംഗിയായി നടന്നുവരുന്നു. കൂടാതെ മകരമാസത്തിലെ ചോതി നക്ഷത്രത്തില്‍ ശ്രീ പരദേവതാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായും, മിഥുന മാസത്തിലെ ചിത്ര നക്ഷത്രത്തില്‍ ശ്രീ ഭഗവതിയുടെ പ്രതിഷ്ഠാദിനവും ആഘോഷിക്കുന്നു. കുംഭമാസത്തിലെ ആയില്യംനാളില്‍ നാഗപൂജയും നടത്തിവരുന്നു.
  • 2024-2026 വർഷത്തേക്കുള്ള ഭരണ സമിതി ക്ഷേത്രം പ്രസിഡണ്ടായി ശ്രീ സി.സി.പത്മനാഭൻ മാസ്റ്ററും വൈസ് പ്രസിഡണ്ടായി ശ്രീ ശശിധരൻ മണക്കാടും സെക്രട്ടറി ശ്രീ കുരുന്നൻ കണ്ടി ശിവനും ജോ. സെക്രട്ടറി ശ്രീ കാഞ്ഞിരക്കണ്ടി രമേശനും, ഖജാൻജി ശ്രീ പുഴക്കര ശിവദാസനുമായി നിലവിൽ വന്നു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ വെച്ച് നടന്ന സ്വർണ്ണ പ്രശ്നത്തിൽ ക്ഷേത്രത്തിൽ നവീകരണകലശം അനിവാര്യമാണെന്ന് കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ക്ഷേത്രം തന്ത്രി മോഹനൻ നമ്പൂതിരിയുടെയും കിഴക്കുമ്പാട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ 2025 ജനുവരി 29 മുതൽ ഫിബ്രവരി 3 വരെ നവീകരണകലശം നടന്നു. അടുത്ത വർഷം ക്ഷേത്ര പ്രതിഷ്ഠാദിനം മകരം 21 കലണ്ടർ തിയ്യതിയിലായിരിക്കും. .. ........ ശശിധരൻ മണക്കാട് (2-2-2025) 0
  • Show all comments
This article was last modified 2 months ago