Wikimapia is a multilingual open-content collaborative map, where anyone can create place tags and share their knowledge.

വടകര നഗരസഭ

India / Kerala / Vadakara /
 പട്ടണം, മുന്‍സിപ്പാലിറ്റി
 Upload a photo

വടകര ഒരു നഗരസഭയാണ്, 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്‌. വടകര എന്ന പേരിൽ ഒരു താലൂക്കും, ഒരു ലോകസഭാ മണ്ഡലവും ഒരു നിയമസഭാമണ്ഡലവും ഉണ്ട് എന്നതുതന്നെ ഈ പ്രദേശത്തിൻറെ പ്രാധാന്യം കാണിക്കുന്നു. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ട വടകര ഒരു തീരദേശമാണ്. കേരളത്തിന്റെ പുരാണങ്ങളിൽ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്. ചരിത്ര പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം ഇവിടെയാണ്. 1948ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലാണ്.
Nearby cities:
ഏകോപിപ്പിച്ചത്:   11°35'32"N   75°35'50"E
  •  28 കിലോമീറ്റര്‍
  •  183 കിലോമീറ്റര്‍
  •  223 കിലോമീറ്റര്‍
  •  266 കിലോമീറ്റര്‍
  •  727 കിലോമീറ്റര്‍
  •  805 കിലോമീറ്റര്‍
  •  929 കിലോമീറ്റര്‍
  •  1120 കിലോമീറ്റര്‍
  •  1155 കിലോമീറ്റര്‍
  •  1166 കിലോമീറ്റര്‍
This article was last modified 13 years ago