പനമരം ഗ്രാമപഞ്ചായത്ത്

India / Tamil Nadu / Udagamandalam Valley /
 ഗ്രാമം  Add category

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പനമരം. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 80.9 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്ക്: പുൽപ്പള്ളി, മാനന്തവാടി പഞ്ചായത്തുകൾ, റിസർവ് ഫോറസ്റ്, കിഴക്ക്: പൂതാടി പഞ്ചായത്ത്, തെക്ക്: കണിയാംപറ്റ, പൂതാടി പഞ്ചായത്തുകൾ, പടിഞ്ഞാറ്: വെള്ളമുണ്ട, എടവക പഞ്ചായത്തുകൾ എന്നിവയാണ്.

ഭൂമിശസ്ത്രപരമായി വയനാട് ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ്‌ പനമരം സുൽത്താൻ ബത്തേരിയിൽ നിന്ന് 29 കി.മി. മാനന്തവാടിയിൽ നിന്ന് 12 കി.മി. അകലത്തിലാണ് കിടക്കുന്നത്. 2001 ലെ സെൻസസ് പ്രകാരം പനമരം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 38615 ഉം സാക്ഷരത 78.05% ഉം ആണ്‌.

പനമരത്തിനടുത്ത് പഴശ്ശിരാജാവിന്റെ ഒരു കോട്ട സ്ഥിതി ചെയ്യുന്നുണ്ട്. കിഴക്ക് ഭാഗത്തായി 5 കി.മി അകലെ നശിച്ച് പോയ ജൈനക്ഷേത്രങ്ങൾ ഉണ്ട്. കബനി നദി 5 കി.മി. അകലെ മാനന്തവാടിയിലേക്കുള്ള വഴിയിൽ ഒഴുകുന്നു
Nearby cities:
ഏകോപിപ്പിച്ചത്:   11°44'23"N   76°4'5"E
  •  55 കിലോമീറ്റര്‍
  •  175 കിലോമീറ്റര്‍
  •  200 കിലോമീറ്റര്‍
  •  214 കിലോമീറ്റര്‍
  •  694 കിലോമീറ്റര്‍
  •  803 കിലോമീറ്റര്‍
  •  931 കിലോമീറ്റര്‍
  •  1119 കിലോമീറ്റര്‍
  •  1153 കിലോമീറ്റര്‍
  •  1163 കിലോമീറ്റര്‍
This article was last modified 13 years ago